Connect with us

Covid19

ആണവ ശാസ്ത്രജ്ഞന്‍ ഡോ. ശേഖര്‍ ബസു കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മീഷന്റെ മുന്‍ ചെയര്‍മാനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു കൊവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 4.50ഓടെയാണ് മരണം. വൃക്ക രോഗത്തിനും ചികിത്സയിലായിരുന്നു അദ്ദേഹം.

മെക്കാനിക്കല്‍ എന്‍ജിനീയറായ ബസു രാജ്യത്തിന്റെ ആണവോര്‍ജ പരിപാടിക്ക് വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ ആണവോര്‍ജ അന്തര്‍വാഹിനിയായ ഐ എന്‍ എസ് അരിഹന്തിനായി അതിസങ്കീര്‍ണമായ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതില്‍ പ്രമുഖ പങ്കാണ് അദ്ദേഹം വഹിച്ചത്. 2014ലാണ് ബസുവിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്.

Latest