അത്ഭുതകരമായി രക്ഷപ്പെട്ട് ട്രെയിനടിയില്‍ പെട്ട രണ്ട് വയസ്സുകാരന്‍

Posted on: September 24, 2020 3:38 pm | Last updated: September 24, 2020 at 3:38 pm

ഫരീദാബാദ് | ഓടുന്ന ട്രെയിനിന് മുന്നിലേക്ക് സഹോദരന്‍ തള്ളിയിട്ട രണ്ട് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോകോപൈലറ്റിന്റെ സമയോചിത ഇടപെടലും ഭാഗ്യവും കൊണ്ടാണ് രണ്ട് വയസ്സുകാരന്‍ രക്ഷപ്പെട്ടത്. ഡല്‍ഹിക്ക് സമീപം ഹരിനായനിലെ ഫരീദാബാദില്‍ ബല്ലബ്ഗഢിലാണ് സംഭവം.

റെയില്‍വേ ട്രാക്കിനരികെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സഹോദരന്‍ കുട്ടിയെ തള്ളിയിടുകയായിരുന്നു. അതിവേഗം കടന്നുവരുന്ന ചരക്ക് വണ്ടിക്ക് മുന്നിലേക്കാണ് കുട്ടി വീണത്. ഇതുകണ്ട ലോകോപൈലറ്റ് പെട്ടെന്ന് ബ്രേക്ക് ചെയ്‌തെങ്കിലും കുട്ടിക്ക് മുകളിലൂടെ ട്രെയിന്‍ എന്‍ജിന്‍ കടന്നുപോയിരുന്നു.

കുട്ടി അപകടത്തില്‍ പെട്ടിട്ടുണ്ടാകുമെന്ന ഭയത്തോടെ ലോകോപൈലറ്റും സഹായിയും ഇറങ്ങി നോക്കുമ്പോള്‍, ഒരു പോറലുമേല്‍ക്കാതെ നില്‍ക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരുടെ സഹായത്തോടെ ലോകോപൈലറ്റ് കുഞ്ഞിനെ എന്‍ജിന്റെ ചുവട്ടില്‍ നിന്ന് പുറത്തെടുത്തു മാതാവിന് കൈമാറി.

ALSO READ  ട്വിറ്ററില്‍ താരമായി ഓട്ടോമാറ്റിക് പാനി പുരി മെഷീന്‍