Connect with us

National

ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ കൊലപ്പെടുത്തി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഖാഗ് ബ്ലോക്ക് ഡെവലെപ്പ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഭൂപീന്ദര്‍ സിംഗിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രിയോടെ ബദഗാം ജില്ലയിലെ ദല്‍വാഷിലുള്ള വീടിന് സമീപത്തു വച്ചാണ് സംഭവം . ഭൂപിന്ദറിന്റെ സുരക്ഷക്കായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇവര്‍ ഇല്ലാത്ത സമയമാണ് സംഭവം നടന്നത്.

വീട്ടിലേക്കു പോകവേ സുരക്ഷാ ഉദ്യോഗസ്ഥരെ ഖാഗ് പോലീസ് സ്റ്റേഷനില്‍ അദ്ദേഹം ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

Latest