‘ചായ’ കുടിച്ച് കൊവിഡിനെ പ്രതിരോധിക്കാം

Posted on: September 23, 2020 7:56 pm | Last updated: September 23, 2020 at 7:56 pm

കോഴിക്കോട് | കൊവിഡ് പ്രതിരോധത്തിനായി ‘ചായ’ മിശ്രിതം. ചായപ്പൊടിക്ക് പകരം യുനാനിയിലെ വബാനിൽ എന്ന മിശിത്രം തിളപ്പിച്ച വെള്ളത്തിലിട്ട് ചായ കഴിക്കുന്നത് പോലെ ഉപയോഗിക്കാം. ദിവസം രണ്ട് നേരം ഈ മിശ്രിതം ഉപയോഗിച്ച് കൊറോണ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാം.

ഇരട്ടിമധുരം മിശ്രിതത്തിലടങ്ങിയിട്ടുള്ളതിനാൽ മധുരം പ്രത്യേകം ചേർക്കാതെയും കുടിക്കാം. ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ ഒരു ടീ സ്പൂൺ മിശ്രിതം ഉപയോഗിക്കാം. കോഴിക്കോട് മർകസ് നോളജ് സിറ്റി യുനാനി മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗമാണ് കൊവിഡ് പ്രതിരോധത്തിനുള്ള ഇമ്മ്യൂനിറ്റി ബൂസ്റ്റർ വികസിപ്പിച്ചിരിക്കുന്നത്.

1,25,200 പേർക്ക് ഇതിനകം ഈ പ്രതിരോധ ഔഷധം നൽകിയിട്ടുള്ളതായി മർകസ് യുനാനി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. പ്രതിരോധ മരുന്ന് സ്വീകരിച്ചവരിൽ തിരഞ്ഞെടുക്കപ്പെട്ട ആയിരം പേരെ മെഡിക്കൽ കോളജ് നിരീക്ഷിക്കുകയും പ്രതിരോധ മരുന്നിന്റെ ഫലപ്രാപ്തി ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.

ഇവർക്കിടയിൽ ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

ALSO READ  പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു