Connect with us

National

കൊവിഡ്: മനീഷ് സിസോദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സമയത്ത് അദ്ദേഹത്തിന് പനിയുണ്ടായിരുന്നില്ല. സ്വയം ഒസോലേഷനില്‍ പോവുകയാണെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അരവിന്ദ് കെജരിവാള്‍ മന്ത്രിസഭയില്‍ രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Latest