റംസിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; കെ ജി സൈമണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

Posted on: September 23, 2020 3:20 pm | Last updated: September 23, 2020 at 6:23 pm

തിരുവനന്തപുരം | കൊട്ടിയം സ്വദേശി റംസിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇത്തുടര്‍ന്നാണ് അനേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്.

സെപ്റ്റംബര്‍ മൂന്നിനാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. സംഭവത്തില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പരാതി.