കണ്ണൂര്‍ സ്വദേശി സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Posted on: September 22, 2020 9:50 pm | Last updated: September 22, 2020 at 9:50 pm

അല്‍റസ്  |കണ്ണൂര്‍ സ്വദേശി സഊദിയിലെ അല്‍റസില്‍ കൊവിഡ് ബാധിച്ച് മരിച്ചു. പുലോത്തും കണ്ടി അയ്യൂബ്-നഫീസ ദമ്പതികളുടെ മകന്‍ റിയാസ് (35) ആണ് അല്‍റസിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

പത്ത് ദിവസം മുന്‍പ് കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഭാര്യ: ഫാത്തിമ. മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അല്‍റസില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു