വാക്കറില്‍ നിന്ന് വീണ കുഞ്ഞിനെ ബൈക്കില്‍ നിന്ന് ചാടിയിറങ്ങി രക്ഷിച്ച് യുവാവ്

Posted on: September 22, 2020 6:24 pm | Last updated: September 22, 2020 at 6:24 pm

കൊളംബിയ | ഇറക്കത്തില്‍ അതിവേഗം ഉരുണ്ടുപോയ വാക്കറിലെ കുഞ്ഞിനെ രക്ഷിക്കാന്‍ ബൈക്കില്‍ നിന്ന് ചാടിയിറങ്ങി യുവാവ്. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് വാക്കര്‍ ചരിവിലേക്ക് അതിവേഗം പോകുന്നത് ഇദ്ദേഹം കണ്ടതും ഉടനെ ബൈക്ക് റോഡിലിട്ട് ചാടിയിറങ്ങിയതും. തുടര്‍ന്ന് ഇദ്ദേഹം ഓടിയെത്തി വാക്കര്‍ പിടിച്ചുനിര്‍ത്തി.

തൊട്ടുപിന്നാലെ മാതാവ് ഓടിയെത്തുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് കണ്ടാണ് ഇദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാതെ റോഡിന്റെ നടുവില്‍ ബൈക്കിട്ട് ഓടിയെത്തിയത്. ചാടിയിറങ്ങതിന് ശേഷം തന്റെ ബാഗ് വലിച്ചെറിഞ്ഞാണ് അദ്ദേഹം ഓടിയെത്തിയത്.

കൊളംബിയയിലെ ഫ്‌ളൊറന്‍ഷ്യയയില്‍ റിങ്കണ്‍ ഡി ല എസ്ട്രല്ലയില്‍ കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ബൈക്കുകാരന്റെ ധൈര്യവും ചടുലമായ ഇടപെടലും എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. വീഡിയോ കാണാം:

ALSO READ  കൊക്കോകോള ഉപയോഗിച്ച് ശക്തമായ സ്‌ഫോടനം നടത്തി യുട്യൂബര്‍