20 ലക്ഷം രൂപ തട്ടിയെടുത്തു; ഇ ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ആരോപണവുമായി വ്യാപാരി

Posted on: September 22, 2020 3:51 pm | Last updated: September 22, 2020 at 3:51 pm

കോഴിക്കോട് | മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ ടി ഫിറോസിനെതിരെ ആരോപണവുമായി വ്യാപാരി. ബഷീറിന്റെ പേര് പറഞ്ഞ് ഫിറോസ് തന്റെ കൈയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച് നാദാപുരത്തെ വ്യാപാരിയായ ചെന്നാട്ട് മുഹമ്മദ് ആണ് രംഗത്തെത്തിയത്.

കോഴിക്കോട് ഫോറിന്‍ ബസാറിലെ കടകളുടെ വില്‍പനയുമായി ബന്ധപ്പെട്ടാണ് പണം തട്ടിയെടുത്തത്. പണം തിരികെ ചോദിച്ചപ്പോള്‍ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്നും മുഹമ്മദ് പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോള്‍ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചു. ഫിറോസിന്റെ കമ്പനിയുടെ മറവിലും കോടികളുടെ തട്ടിപ്പ് നടന്നതായി മുഹമ്മദ് പറയുന്നു.