പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

Posted on: September 21, 2020 10:40 am | Last updated: September 21, 2020 at 10:40 am

തൃശൂര്‍ | കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആരും നദിയില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാളയാര്‍ ഡാമും തുറന്നേക്കുമെന്നാണ് വിവരം.