204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി

Posted on: September 21, 2020 9:23 am | Last updated: September 21, 2020 at 4:16 pm

തിരുവനന്തപുരം | 11 തസ്തികകളിലെ 204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ www.upsconline.nic.in വെബ്സൈറ്റില്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 1.

ലൈവ് സ്റ്റോക്ക് ഓഫീസര്‍- 3, ആനിമല്‍ ഹസ്ബെന്‍ഡറി ആന്‍ഡ് ഡെയറിയിംഗ്. പ്രായപരിധി: 35 വയസ്സ്.
അസിസ്റ്റന്റ് പ്രൊഫസര്‍ – 175 (അനസ്‌തേഷ്യോളജി- 62, എപ്പിഡമിയോളജി- 1, ജനറല്‍ സര്‍ജറി- 54, മൈക്രോബയോളജി/ബാക്ടീരിയോളജി- 15, നെഫ്രോളജി- 12, പാത്തോളജി- 17, പീഡിയാട്രിക് നെഫ്രോളജി- 3, ഫാര്‍ക്കോളജി- 11), കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. പ്രായപരിധി: 40 വയസ്സ്.
അസിസ്റ്റന്റ് ഡയറക്ടര്‍ സെന്‍സസ് ഓപ്പറേഷന്‍സ് (ടെക്നിക്കല്‍)- 1, രജിസ്ട്രാര്‍ ജനറല്‍ ഓഫീസ്. പ്രായപരിധി: 35 വയസ്സ്. അസിസ്റ്റന്റ് എന്‍ജിനീയര്‍- 1, കേന്ദ്ര ഭൗമജല ബോര്‍ഡ്. പ്രായപരിധി: 35 വയസ്സ്.