Connect with us

Covid19

ചുമക്കുമ്പോള്‍ ചങ്ക് പറിച്ചെടുക്കുന്ന വേദന; കൊവിഡ് കാലത്തെ തീവ്രാനുഭവങ്ങള്‍ പങ്കുവെച്ച് എം എ ബേബി

Published

|

Last Updated

കൊവിഡ്- 19 ചികിത്സയും ആശുപത്രിവാസത്തിനിടയിലെ വിചിത്രാനുഭവങ്ങളും പങ്കുവെച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബ്രോങ്കോ ന്യുമോണിയ എന്ന നിലയില്‍ കൊവിഡ് ശരിക്കും കഷ്ടപ്പെടുത്തിയതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ട് തവണ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടി വന്നു. രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷനിലെ വ്യതിയാനങ്ങളും പൊട്ടാസ്യം തോത് ഉയര്‍ന്നതും ആരോഗ്യനില വഷളാക്കി. ചുമ്ക്കുമ്പോള്‍ ചങ്ക് പറിച്ചെടുക്കുന്ന വേദന. സി ടി സ്‌കാന്‍ എടുക്കാനായി ശ്വാസം പിടിച്ചുനിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കാന്‍ കഴിയുന്നില്ല എന്ന അവശതയാണ് സ്ഥിതി കുറച്ച് അപകടമാണെന്ന തിരിച്ചറിവ് മിന്നല്‍ പോലെയുണ്ടായത്.

തിരിച്ച് തീവ്രപരിചരണ സ്ഥലത്ത് കൊണ്ടുവന്ന് കിടത്തി. ഓക്‌സിജന്‍ കുഴലും മറ്റും ഘടിപ്പിച്ചപ്പോള്‍ ഒരു പ്രത്യേക മനോനില ബോധത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പര്‍ശിച്ചു. എന്തും സംഭവിച്ചേക്കാം. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/m.a.babyofficial/posts/3375798022502133