ബെഗളുരു മയക്കുമരുന്ന് കേസ്: ലഹരി വസ്തുക്കളുമായി ഒരാള്‍കൂടി പിടിയില്‍

Posted on: September 20, 2020 4:33 pm | Last updated: September 20, 2020 at 7:56 pm

ബെംഗളുരും  |ബെംഗ്‌ളൂരു മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ ശ്രീനിവാസ് സുബ്രമണ്യനാണ് പിടിയിലായത്. ഇയാളുടെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ വിവിധ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. കേസില്‍ നേരത്തെ അറസ്റ്റിലായവരില്‍ ഒരു നടി ഇയാളുടെ ഫ്‌ലാറ്റിലെനിത്യസന്ദര്‍ശകയായിരുന്നുവെന്നാണ് അറിയുന്നനത്.

അതേ സമയം കേസുമായി ബന്ധപ്പെട്ട് നടനും നര്‍ത്തകനുമായ കിഷോര്‍ അമന്‍ ഷെട്ടിയെയും കൂട്ടാളിയായ അക്വീല്‍ നൗഷീലിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചു, വില്‍പ്പന നടത്തി എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. ഇരുവരും മോട്ടോര്‍സൈക്കിളില്‍ പോകുന്നതിനിടെയാണ് പിടിയിലായത്.