കൊവിഡ് – 19: സഊദിയിൽ 28 മരണം, 94 ശതമാനം പേർ രോഗമുക്തി നേടി

Posted on: September 19, 2020 9:11 pm | Last updated: September 19, 2020 at 9:17 pm

ദമാം | സഊദിയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ  28 പേർ മരിച്ചു. ചികിത്സയിലായിരുന്ന 1,078 പേർ രോഗമുക്തി നേടുകയും പുതുതായി 551 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദ 05 , മക്ക 04 , ജിസാൻ 04,അബഹ 03,അബൂ അരീഷ് 03, റിയാദ് 02, മദീന 01, അൽ-ഹുഫൂഫ് 01, ബുറൈദ 01, ത്വായിഫ് 01, അഹദ് മസാറഹ 01, അൽ-ബൈഷ് 01, അൽ-ബഹ 01 തുടങ്ങിയ  പ്രദേശങ്ങളിലാണ് ശനിയാഴ്ച  കൊവിഡ് മരണങ്ങളുണ്ടായത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 4,458 ആയി ഉയർന്നു

ജിദ്ദ 51, മക്ക 50, മദീന 42, ഹുഫൂഫ് 37, യാമ്പു 31, റിയാദ് 29, അൽ-മുബറസ് 24, ബൽജുർഷി 24 തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 468 പേർ മുതിന്നവരും 61 കുട്ടികളുമാണ്.

329,271 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 309,430 പേർ മുക്തി  നേടി. രോഗമുക്തരുടെ നിരക്ക് 94 ശതമാനമായി ഉയർന്നിട്ടുണ്ട്. 15,383 രോഗികളാണ് രാജ്യത്തെ വിവിധ ആശുപതികളിൽ ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരിൽ 1166 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ALSO READ  അബുദാബിയിലേക്ക് പ്രവേശനം: പി സി ആര്‍, ലേസര്‍ ഡി പി ഐ പരിശോധനാഫലം ഉപയോഗിക്കാം