Kerala
ഒമ്പത് അല്‍ ഖ്വയ്ദ ഭീകരര്‍ അറസ്റ്റില്‍; മൂന്ന് പേരെ പിടികൂടിയത് കൊച്ചിയില്‍നിന്നും

കൊച്ചി | കേരളത്തിലെ എറണാകുളം, ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 9 അല്‍ ഖ്വയ്ദ ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മൂന്നു പേരെ എറണാകുളത്തു നിന്നും ആറു പേരെ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് പിടിയിലായ മൂന്നുപേരും ബംഗാളികളാണെന്നാണ് സൂചന. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. കെട്ടിട നിര്‍മാണ തൊഴിലാളികളെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ആക്രണണത്തിന് പദ്ധതിയിട്ടെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ വ്യക്തമാക്കി.
രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് 9 പേര്‍ പിടിയിലായതെന്നും എന്‍ ഐ എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായത് എന്നും എന്‍ ഐ എ അറിയിച്ചു.
കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍നിന്ന് അല്‍ ഖായിദ ഭീകരരെ അറസ്റ്റ് ചെയ്തിരിക്കുന്നത്