Kerala
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ പള്ളി ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറാന്‍ ഉത്തരവ്

കോട്ടയം | മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറാന്‍ കോടതി ഉത്തരവ്. 1934 ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്നും ഉത്തരവ് ജില്ലാ ഭരണകൂടം നടപ്പാക്കണമെന്നും കോട്ടയം സബ് കോടതി ഉത്തരവിട്ടു.
സബ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യാക്കോബായ സഭയും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഓര്‍ത്തഡോക്സ് സഭയും പ്രതികരിച്ചു.
യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണര്‍കാട് പള്ളി. ആ പള്ളിക്ക് കീഴില്‍ ഏകദേശം രണ്ടായിരത്തോളം ഇടവകക്കാരാണുള്ളത്. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച മരിയന്‍ തീര്‍ഥാടന കേന്ദ്രം കൂടിയാണിത്.
---- facebook comment plugin here -----