Kerala
നടിയെ ആക്രമിച്ച കേസില്‍ ചലചിത്ര താരങ്ങളായ സിദ്ദീഖും ഭാമയും കൂറുമാറി

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ മൊഴി മാറ്റി ചലചിത്ര താരങ്ങളായ സിദ്ദീഖും ഭാമയും. നേരത്തെ അമ്മയുടെ ഒരു സ്റ്റേഷ് ഷോ നടക്കുന്ന സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന മൊഴിയാണ് ഇരുവരും മാറ്റിപറഞ്ഞത്. ഇതോടെ ഇരുവരേയും കൂറ്മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ജാമ്യത്തിലിരിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി കോടതി നാളെ പരിഗണിക്കും.
---- facebook comment plugin here -----