Connect with us

Fact Check

FACT CHECK: പഴയ സിനിമാ ഷൂട്ടിംഗ് ചിത്രങ്ങള്‍ ഉപയോഗിച്ച് ജാക്കി ചാന്‍ ഹജ്ജ് ചെയ്‌തെന്ന് വ്യാജ പ്രചാരണം

Published

|

Last Updated

ബീജിംഗ് | പരമ്പരാഗത അറബി വേഷത്തിലുള്ള സിനിമാ നടന്‍ ജാക്കി ചാന്റെ ഫോട്ടോ ഉപയോഗിച്ച്, മക്കയില്‍ തീര്‍ഥാടനം നടത്തിയെന്ന് വ്യാജ പ്രചാരണം. പരമ്പരാഗത ഇമാറാത്തി വേഷം അണിഞ്ഞുള്ള ചിത്രം ഉപയോഗിച്ചാണ് പ്രചാരണം. എന്നാല്‍, ദുബൈയില്‍ സിനിമാ ചിത്രീകരണ വേളയില്‍ 2015 ഒക്ടോബറില്‍ എടുത്തതാണ് ഈ ചിത്രം.

https://www.facebook.com/permalink.php?story_fbid=4760601580624574&id=1923182387699855 

ചൈനീസ് സൂപ്പര്‍സ്റ്റാര്‍ ഹജ്ജിന് ശേഷം തിരിച്ചുവരുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, 2015ല്‍ കുംഗ് ഫു യോഗ എന്ന സിനിമക്ക് വേണ്ടി ദുബൈയിലെത്തിയപ്പോഴാണ് ഈ ചിത്രമെടുത്തത്. അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും ലഭ്യമാണ്.

ദുബൈയിലെ ഒട്ടകയോട്ട മത്സരം കാണാനാണ് ജാക്കി ചാന്‍ പരമ്പരാഗത ഇമാറാത്തി വേഷം ധരിച്ചെത്തിയത്. അറബി വേഷത്തിലുള്ള ജാക്കി ചാന്റെ ഫോട്ടോകള്‍ ദുബൈ മീഡിയ ഓഫീസും പുറത്തുവിട്ടിരുന്നു.