നികുതി വെട്ടിക്കുറക്കല്‍ ആവശ്യപ്പെടുന്നതിന് പകരം പരസ്യച്ചെലവ് കുറക്കാന്‍ വാഹന കമ്പനികളോട് കേന്ദ്രം

Posted on: September 17, 2020 5:56 pm | Last updated: September 17, 2020 at 6:05 pm

ന്യൂഡല്‍ഹി | നികുതി വെട്ടിക്കുറക്കല്‍ പ്രതീക്ഷിക്കുന്നതിന് പകരം പരമാവധി ചെലവ് കുറക്കുകയാണ് വാഹന നിര്‍മാണ കമ്പനികള്‍ ചെയ്യേണ്ടതെന്ന ഉപദേശവുമായി കേന്ദ്ര സര്‍ക്കാര്‍. വാഹന മേഖലയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ നികുതി നയം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തികച്ചും സ്ഥിരമായി തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

വിദേശത്തെ മാതൃ കമ്പനിക്കുള്ള റോയല്‍റ്റി കുറക്കുക അടക്കമുള്ള നടപടികളാണ് കാര്‍ കമ്പനികള്‍ സ്വീകരിക്കേണ്ടതെന്ന് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന് പകരം ചരക്ക്, സേവന നികുതി (ജി എസ് ടി) കുറക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയല്ല വേണ്ടതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതിന് പുറമെ, സര്‍ക്കാര്‍ വിദേശ നിക്ഷേപം അനുവദിക്കുകയും ഇളവുകളോടെ ആഭ്യന്തര വാഹന നിര്‍മാണത്തിന് സൗകര്യം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ നിന്ന് യുക്തിസഹമായ സംരക്ഷണവും നല്‍കി. വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങള്‍ക്കും നിരവധി ഇളവുകള്‍ നല്‍കിയെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ALSO READ  നാലായിരം രൂപക്ക് 20 കോടി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കാന്‍ റിലയന്‍സ്; നീക്കം ചൈനീസ് കുത്തക തകര്‍ക്കാന്‍