രാജ്യസഭാ എം പി കൊവിഡ് ബാധിച്ച് മരിച്ചു

Posted on: September 17, 2020 5:21 pm | Last updated: September 17, 2020 at 9:05 pm

ബെംഗളൂരു| രാജ്യസഭാ എം പി കൊവിഡ് ബാധിച്ച് മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി എം പി അശോക് ഗാസ്തി(55)യാണ് മരിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം രാജ്യസഭാ എം പിയായത്.

വടക്കന്‍ കര്‍ണാടകയിലെ റായിച്ചൂര്‍ സ്വദേശിയാണ് ഗാസ്ത. നേരത്തേ ബി ജെ പിയുടെ ബൂത്ത് കല പ്രവര്‍ത്തകനായിരുന്നു. ഗാസ്തിയുടെ മരണത്തില്‍ ഉപരാഷട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം വെങ്കയ്യ നായിഡു അനുശോചനം അറിയിച്ചു.

താഴന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് നായിഡു പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാറും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖമുണ്ടെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ശിവകുമാര്‍ പറഞ്ഞു. അതേസമയം, കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ രാജ്യസഭാ എം പിയാണ് അശോക് ഗാസ്തി.