ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 51 ലക്ഷം പിന്നിട്ടു; ഇന്നലെ മാത്രം മരിച്ചത് ആയിരത്തിലധികം പേര്‍

Posted on: September 17, 2020 12:02 pm | Last updated: September 17, 2020 at 5:54 pm

ന്യൂഡല്‍ഹി | രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ 1132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83 198 ആയി. നിലവില്‍ 100,9976 കൊവിഡ് രോഗികളാണുള്ളത്. 82719 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി.

ഇതിനിടെ കൊവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.