Connect with us

Kerala

സ്വര്‍ണക്കടത്ത്: മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കെ ടി റമീസിന് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എറണാകുളം എക്കണോമിക്സ് ഒഫന്‍സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്.

കേസില്‍ പ്രധാന വാദം പൂര്‍ത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് റമീസിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ജാമ്യം കിട്ടിയാലും എന്‍ഐഎ കേസിലും പ്രതിയായ റമീസിന് ജയില്‍ മോചിതനാകാന്‍ സാധിക്കില്ല. നിലവില്‍ വിയ്യൂര്‍ ജയിലിലാണ് റമീസിനെ പാര്‍പ്പിച്ചിരിക്കുന്നത്

---- facebook comment plugin here -----

Latest