Connect with us

Kerala

യെസ് ബേങ്കിലെ നിക്ഷേപം; കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതായി കേന്ദ്രസര്‍ക്കാര്‍. 250 കോടി യെസ് ബേങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ജാവേദ് അലി ഖാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേ സമയം കിഫ്ബിക്കെതിരെ അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

യെസ് ബേങ്കില്‍ കിഫ്ബിക്ക് 268 കോടിരൂപ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അവാസ്തവമാണെന്ന് ധനമന്ത്രി തോമസ് ഐസക് പിന്നീടു വ്യക്തമാക്കി. 2019ല്‍ കിഫ്ബി യെസ് ബേങ്കില്‍ നിക്ഷേപം നടത്തിയപ്പോള്‍ ട്രിപ്പിള്‍ എ റേറ്റിങ് ഉണ്ടായിരുന്നു.ബേങ്കിന്റെ റേറ്റിങ് താഴാനുള്ള സാധ്യത കണ്ടപ്പോള്‍ നിക്ഷേപം പുതുക്കാതെ ഓഗസ്റ്റില്‍ പണം പിന്‍വലിച്ചുവെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു.

Latest