Covid19
സംസ്ഥാനത്ത് ഇന്ന് 3,215 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 3,013 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 3,215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3,013 പേര്‍ക്ക്
സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 313 കേസുകളുണ്ട്. 2,532 രോഗവിമുക്തി നേടി. രോഗബാധിതരായവരില്‍ 89 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്ന് 12 മരണവും സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 41,054 സാമ്പിള്‍ പരിശോധിച്ചു. 24 മണിക്കൂറിനുള്ളില്‍ 41,054 സാമ്പിളുകള്‍ പരിശോധിച്ചു. 31,156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
തിരുവനന്തപുരം- 656, മലപ്പുറം- 348, ആലപ്പുഴ- 338, കോഴിക്കോട്- 260, എറണാകുളം- 239, കൊല്ലം- 234, കണ്ണൂര്‍- 213, കോട്ടയം- 192, തൃശൂര്‍- 188, കാസര്‍കോട്- 172, പത്തനംതിട്ട- 146, പാലക്കാട്- 136, വയനാട്- 64, ഇടുക്കി- 29 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. സെപ്തംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), ഏഴിന് മരിച്ച മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), എട്ടിന് മരണപ്പെട്ട തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍ നായര്‍ (79), ഒമ്പതിന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മാഇല്‍ (55), ആഗസ്റ്റ് ആറിന് മരണപ്പെട്ട പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവര്‍ കൊവിഡ് പോസിറ്റീവാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിത മരണം 466 ആയി. ഇത് കൂടാതെയുണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശത്തു നിന്നും 70 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം- 626, ആലപ്പുഴ- 327, മലപ്പുറം- 324, കോഴിക്കോട്- 256, കൊല്ലം, എറണാകുളം- 229 വീതം, കോട്ടയ- 189, തൃശൂര്‍- 180, കാസര്‍കോട്- 168, കണ്ണൂര്‍- 165, പാലക്കാട്- 132, പത്തനംതിട്ട- 99, വയനാട്- 62, ഇടുക്കി- 27 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.കണ്ണൂര്‍- 31, തിരുവനന്തപുരം- 23, മലപ്പുറം- 8, എറണാകുളം- 7, പത്തനംതിട്ട- 6, തൃശൂര്‍- 5, കാസര്‍കോട്- 4, പാലക്കാട്- 3, ആലപ്പുഴ, വയനാട്- ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
തിരുവനന്തപുരം- 268, കൊല്ലം- 151, പത്തനംതിട്ട- 122, ആലപ്പുഴ- 234, കോട്ടയം- 138, ഇടുക്കി- 43, എറണാകുളം- 209, തൃശൂര്‍- 120, പാലക്കാട്- 120, മലപ്പുറം- 303, കോഴിക്കോട്- 306, വയനാട്- 32, കണ്ണൂര്‍- 228, കാസര്‍കോട്- 258 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. വിവിധ ജില്ലകളിലായി 2,08,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലുമാണ്. 2,324 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,98,858 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,612 സാമ്പിളുകളും പരിശോധനക്കയച്ചു.