മന്ത്രി ജയരാജന്റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബേങ്കിലെത്തിയെന്ന്; വിവാദം

Posted on: September 14, 2020 8:03 am | Last updated: September 14, 2020 at 8:03 am

കണ്ണൂര്‍ | മന്ത്രി ഇ പി ജയരാജന്റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബേങ്കിലെത്തിയത് വിവാദമാകുന്നു. കേരള ബേങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നുവെന്നാണ് ആരോപണം. കൊവിഡ് പരിശോധനക്കായി സാമ്പിള്‍ നല്‍കിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബേങ്കിലെത്തിയത്. ഇവര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേങ്കിലെ മൂന്നു ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയിരുന്നു.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ രംഗത്തെത്തിയിട്ടുണ്ട്.