ലോകത്ത് 9,24,619 കൊവിഡ് മരണം; ആകെ രോഗബാധിതരായത് 2,89,47,461 പേര്‍

Posted on: September 13, 2020 1:42 pm | Last updated: September 13, 2020 at 4:26 pm

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് ബാധിത മരണങ്ങള്‍ ഒമ്പതു ലക്ഷം പിന്നിട്ടു. 9,24,619 ആണ് ആകെ മരണം. 2,89,47,461 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,081,3,221 പേര്‍ രോഗമുക്തി നേടി. തീവ്ര രോഗ വ്യാപനമുള്ള അമേരിക്കയില്‍ സ്ഥിരീകരിച്ച കേസുകള്‍ 66,76,601 ആയിട്ടുണ്ട്. ഇതുവരെ 1,98,128 പേര്‍ മരണത്തിന് കീഴടങ്ങി. 39,50,354 പേര്‍ക്ക് രോഗം ഭേദമായി.

രോഗബാധിതരുടെയും മരണത്തിന്റെയും എണ്ണത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 47,58,581 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 78,647 പേരുടെ ജീവന്‍ പൊലിഞ്ഞു. 37,02,299 പേര്‍ രോഗമുക്തരായി. ബ്രസീലില്‍ 47,54,356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,31,274 പേര്‍ മരിച്ചു. 35,53,421 ആണ് രോഗത്തില്‍ നിന്ന് മോചനം നേടിയവരുടെ എണ്ണം.