വിവാദങ്ങള്‍ക്കു ശേഷം മെസി ബാഴ്‌സക്കു വേണ്ടി കളത്തില്‍; ജിംനാസ്റ്റിക്‌സിനെതിരെ ജയം

Posted on: September 13, 2020 10:05 am | Last updated: September 13, 2020 at 10:05 am

ബാഴ്‌സലോണ | വിവാദങ്ങള്‍ക്കു ശേഷം ലയണല്‍ ബെസി ടീമിനായി കളിച്ച ആദ്യ മത്സരത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജിംനാസ്റ്റിക് ടരഗോണ ക്ലബിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം സ്വന്തമാക്കിയത്. റൊണാള്‍ഡ് കോമന്‍ പരിശീലകനായി എത്തിയ ശേഷമുള്ള ടീമിന്റെ ആദ്യ വിജയം കൂടിയാണിത്. ആദ്യ പകുതിയുടെ 45 മിനുട്ടിലാണ് മെസി കളിച്ചത്.

ആദ്യ പകുതിയില്‍ ഔസ്‌മെന്‍ ഡെംബലെയിലൂടെ ബാഴ്‌സലോണയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അന്റോയിന്‍ ഗ്രീസ്മനും ഫിലിപ്പെ കുടീഞ്ഞോയും പെനാല്‍ട്ടികളിലൂടെയും
ഗോള്‍ കണ്ടെത്തി. ജാവിയര്‍ ബൊനില്ലയുടെ വകയായിരുന്ന ജിംനാസ്റ്റിക്‌സിന്റെ ആശ്വാസ ഗോള്‍.