ഖമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് തൃക്കരിപ്പൂര്‍ എം എല്‍ എയുടെ കത്ത്

Posted on: September 12, 2020 6:54 pm | Last updated: September 12, 2020 at 6:55 pm

കാസര്‍കോട് |  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ എം സി ഖമറുദ്ദീന്‍ എം എല്‍ എക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത്. ഖമറുദ്ദീനെതിരെ പെരുമാറ്റ ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‌ കത്ത് നല്‍കിയത്. ഖമറുദ്ദീന്‍ നടത്തിയത് ഗുരുതര ചട്ട ലംഘനമാണ്. നിയമസഭക്കും പൊതുസമൂഹത്തിനും അദ്ദേഹം കളങ്കം വരുത്തി. ഉചിതമായ നടപടി വേണമെന്നും കത്തില്‍ പറയുന്നു.