ഗായിക അനുരാധ പദുവാളിന്റെ മകൻ ആദിത്യ പദുവാൾ അന്തരിച്ചു

Posted on: September 12, 2020 5:48 pm | Last updated: September 12, 2020 at 5:48 pm

മുംബൈ| പ്രശസ്ത ഗായിക അനുരാധ പദുവാളിന്റെ മകൻ ആദിത്യ പദുവാൾ അന്തരിച്ചു. 35 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.നല്ല മനുഷ്യസ്‌നേഹിയും സംഗീതഞ്ജനുമായ ആദിത്യയുടെ മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്നാണ് ശങ്കർമഹാദേവൻ ഫേസ്ബുക്കിൽ കുറിച്ചത്.

മ്യൂസിക് അറേഞ്ചറും പ്രൊഡ്യൂസറുമായ ആദിത്യ നവാസുദ്ദീൻ സിദ്ദിഖിയുടെ “താക്കറെ” എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്.
നിരവധി ബോളിവുഡ് സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ച ആദിത്യ സ്വതന്ത്ര സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. മാതാവിനും സഹോദരിക്കുമൊപ്പമായിരുന്നു താമസം.