Connect with us

Kerala

അഴിമതിയില്‍ മുങ്ങിത്താഴ്ന്ന മന്ത്രിസഭ ഒന്നാകെ രാജിവെക്കണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  രാജ്യദ്രോഹ കുറ്റമടക്കം നിരവധി ആരോപണങ്ങളില്‍ മുങ്ങിത്താന്ന സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ ദേശവിരുദ്ധ പ്രവര്‍ത്തകര്‍ക്കും നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറാണിത്. എല്ലാ അഴിമതിക്കും കുടപടിക്കുന്ന വ്യക്തിയായി മുഖ്യമന്ത്രി മാറി. അഴിമതിക്കാരുടെ കൂടാരമായി ഇടുതുമുന്നണി സര്‍ക്കാര്‍ മാറിയെന്നും ചെന്നതിത്തല വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.

സത്യം മാത്രമേ ജയിക്കുമെന്ന് പറയുന്ന മന്ത്രി ജലീല്‍ കള്ളം മാത്രം ആവര്‍ത്തിക്കുകയാണ്. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി മന്ത്രിസഭക്ക് ഭൂഷണമാണോ എന്ന് പരിശോധിക്കണം. ഇങ്ങനെ കള്ളം മാത്രം പറയുന്ന ഒരു മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. സ്വാഭാവികമായും ജനങ്ങള്‍ ചോദിക്കുന്നത് മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോയെന്നാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ രാജ്യദ്രോഹ കേസ് അടക്കമുള്ള കുറ്റകൃത്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

പൊതുസമൂഹം ഒന്നാകെ ജലീല്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നു. എന്തുകൊണ്ട് ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നു.
തലയില്‍ മുണ്ടിട്ടുകൊണ്ട് പാത്തും പതുങ്ങിയും, ഔദ്യോഗിക കാര്‍ ഉപേക്ഷിച്ചുമാണ് ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ എന്തുകൊണ്ട് മന്ത്രി നാലാള്‍ അറിയെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. എന്തുകൊണ്ട് അദ്ദേഹം ജനങ്ങള്‍ക്ക് മുമ്പില്‍ ചോദ്യം ചെയ്യല്‍ വിശദീകരിക്കുന്നില്ല. ഇതൊന്നും ആരും അറിയില്ലെന്നാണോ മന്ത്രി കരുതിയത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുമ്പില്‍ തെളിവ് നല്‍കാന്‍ പോയത് ജലീല്‍ പോയതുപോലെ പാത്തും പതുങ്ങിയുമല്ല. ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ ഹാജരായ ശേഷം ഉമ്മന്‍ചാണ്ടി തല ഉയര്‍ത്തിയാമ് തരിച്ചുപോന്നത്. ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ടെന്നത് ഇടതുമുന്നണി മറക്കരുത്. ആകെ മുങ്ങിയാല്‍ കുളിരില്ലെന്ന എന്നത് പോലെയാണ് അഴിമതിയില്‍ ആണ്ടുപോയ ഈ സര്‍ക്കാറിന്റെ സ്ഥിതി.

ജലീല്‍ സ്വീകരിച്ച ബാഗേജില്‍ മത ഗ്രന്ധമാണോ, സ്വര്‍ണമാണോയെന്ന് വ്യക്തമായിട്ടില്ല. മതഗ്രന്ധങ്ങളാണെങ്കില്‍ ഇതിന്റെ ഭാരം സംബന്ധിച്ച് വ്യക്തതയില്ല. സ്വര്‍ണക്കടത്തിലെ പ്രതികളുമായി ജലീലിന് എന്ത് തരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നത്.
മയക്ക് മരുന്ന് കേസും സ്വര്‍ണ കള്ളക്കടത്ത് കേസും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് സ്വന്തം മകന്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഗുരുതര കേസില്‍പ്പെട്ടിട്ടുണ്ടും മുഖ്യമന്ത്രി അതില്‍ മൗനം പാലിക്കുകയാണ്.

ഈ സര്‍ക്കാറിലെ മൂന്ന് മന്ത്രിമാര്‍ നേരത്തെ ആരോപണത്തിന്റെ പേരില്‍ രാജിവെച്ചു. എന്നാല്‍ ഇവരുടെ പേരിലുണ്ടായിരുന്നതിനേക്കാള്‍ ഗുരുതര ആരോപണമാണ് ജലീലിന് മേലുള്ളത്. ഇ പി ജയരാജനും എ കെ ശശ്രീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്തെ എന്ത് ആനുകൂല്ല്യമാണ് മുഖ്യമന്ത്രി ജലീലിന് നല്‍കുന്നതെന്നും ചെന്നിത്തല ചോദിച്ചു.