ജെ ഇ ഇ ഫലം പ്രഖ്യാപിച്ചു; 24 പേർക്ക് മുഴുവൻ മാർക്ക്

Posted on: September 12, 2020 1:23 pm | Last updated: September 12, 2020 at 1:26 pm

ന്യൂഡൽഹി | സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷന്റെ (ജെ ഇ ഇ) ഫലം പ്രഖ്യാപിച്ചു. 24 വിദ്യാർഥികളാണ് ഇത്തവണ മുഴുവൻ മാർക്കും നേടിയത്.  jeemain.nta.nic.in എന്ന വെബ്‌സെറ്റിൽ ഫലം അറിയാം.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പലതവണ മാറ്റിവെച്ച പരീക്ഷ ഈ മാസം ഒന്ന് മുതൽ ആറ് വരെയാണ് നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തെ 660 സെന്ററുകളിലായാണ് പരീക്ഷ നടന്നത്. 8.58 ലക്ഷം അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും 6.35 ലക്ഷം പേർ മാത്രമാണ് പരീക്ഷക്കെത്തിയിരുന്നത്.

ALSO READ  ഐ എച്ച് ആര്‍ ഡി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു