കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് യോഗത്തിനിടെ എ-ഐ വിഭാഗങ്ങള്‍ ഏറ്റ്മുട്ടി

Posted on: September 12, 2020 11:32 am | Last updated: September 12, 2020 at 6:10 pm

കൊച്ചി | ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംഘര്‍ഷം. മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് എ-ഐ ഗ്രൂപ്പുകള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഏറെക്കാലമായി ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് കടുങ്ങല്ലൂര്‍. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് തര്‍ക്കം വീണ്ടും രൂക്ഷമായത്.

കടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ആയിരുന്നു കയ്യാങ്കളി. എ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളതാണ് മണ്ഡലം കമ്മിറ്റി. ഇത്തവണ ഈ പഞ്ചായത്തില്‍ രണ്ട് മണ്ഡലം കമ്മിറ്റികളാക്കി തിരിച്ചിരുന്നു. എന്നിട്ടും ഐ ഗ്രൂപ്പിന് ഭാരവാഹിത്വം കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഈസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ ഐ ഗ്രൂപ്പുകാര്‍ സമാന്തരമായി യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഐ ഗ്രൂപ്പുകാര്‍ പ്രകടനവുമായി എത്തിയത്. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇരു ഭാഗത്തേയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും മിനുട്ട്‌സ് ബുക്ക് ,കസേര ഉള്‍പ്പെടെ വലിച്ചെറിയുകയും ചെയ്തു.ക്രിമിനല്‍ കേസ് പ്രതികള്‍ അടക്കമുള്ളവരെ മണ്ഡലം കമ്മിറ്റിയില്‍ ഭാരവാഹികളാക്കി എന്നാണ് ഐ ഗ്രൂപ്പ് ആരോപണം