പ്ലസ് ടു വിദ്യാര്‍ഥിക്ക് പീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: September 12, 2020 6:22 am | Last updated: September 12, 2020 at 6:31 am

കണ്ണൂര്‍ | പ്ലസ്ടു വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. എമ്പേറ്റ് സ്വദേശികളായ വാസു(62), കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരാണ് പിടിയിലായത്.

ഡ്രൈവറായ വാസു മൂന്ന് വര്‍ഷം മുമ്പാണ് കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. പിന്നീട് കുഞ്ഞിരാമനും, മോഹനനും പല സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ മാസമാണ് അവസാനമായി പീഡനം നടന്നത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധു കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.