സത്യമേ ജയിക്കൂ; സത്യം മാത്രം: മന്ത്രി കെ ടി ജലീല്‍

Posted on: September 11, 2020 9:23 pm | Last updated: September 12, 2020 at 8:33 am

മലപ്പുറം | നയതന്ത്ര പാഴ്‌സല്‍ വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ ഒറ്റവരി പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. ‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല- ജലീല്‍ ഫേസ്ബുക്ക് പോസറ്റില്‍ വ്യക്മാക്കി.

വെള്ളിയാഴ്ച രാവിലെയാണ് ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്തത്. നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സംബന്ധിച്ചാണ് ജലീലിനോട് ആരാഞ്ഞത്. അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യല്‍.

ചോദ്യം ചെയ്യലിന് ശേഷം വളാഞ്ചേരിയിലെ വസതിയിൽ മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നീടാണ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ALSO READ  'ഇത് പെറ്റി രാഷ്ട്രീയം മാത്രമല്ല, സമുദായത്തിന് ആഴത്തിലുള്ള മുറിവ് ഏല്‍പ്പിക്കുന്നത്'