Connect with us

Kerala

യു എ പി എ കേസ്: അലനും ത്വാഹയും ജയിൽ മോചിതർ

Published

|

Last Updated

തൃശൂർ | പന്തീരാങ്കാവ് യു എ പി എ കേസില്‍ കേസിൽ ജാമ്യം ലഭിച്ച ഷുഹൈബും, ത്വാഹാ ഫസലും ജയിൽ മോചിതരായി. വിയ്യൂർ ജയിലിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്. പത്ത് മാസവും പത്ത് ദിവസവും നീണ്ട ജയിൽ വാസത്തിനു ശേഷമാണ് ഇവർ പുറത്തിറങ്ങുത്.

കർശന ഉപാദികളോടെ കഴിഞ്ഞ ദിവസമാണ് ഇരുവർക്കും എൻ ഐ  എ കോടതി ജാമ്യം അനുവദിച്ചത്. എല്ലാ മാസവും ആദ്യ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, മാവോയിസ്റ്റ് സംഘടനയുമായി ബന്ധപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 ന് കുറ്റപത്രവും സമര്‍പ്പിച്ചു.

മകൻ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്ന് അലൻ ഷുഹൈബിൻെറ അമ്മ സബിത മഠത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest