Connect with us

National

റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ സേനയുടെ ഭാഗമാകും

Published

|

Last Updated

ന്യൂഡല്‍ഹി | റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന് വ്യോമസേനയുടെ ഭാഗമാകും. അന്പാലയിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ഔപചാരിക ചടങ്ങില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് വിമാനങ്ങള്‍ സ്‌ക്വാഡ്രണ്‍ 17 – ഗോള്‍ഡന്‍ ആരോസിന്റെ ഭാഗമാകും.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, പ്രതിരോധ ഗവേഷണ വികസന സെക്രട്ടറിയും ഡി ആര്‍ ഡി ഒ ചെയര്‍മാനുമായ ഡോ. ജി സതീഷ് റെഡ്ഡി തുടങ്ങിയവരും വ്യോമസേനയുടെ ചടങ്ങില്‍ പങ്കെടുക്കും.

Latest