ജി- 20 ഉച്ചകോടി: സല്‍മാന്‍ രാജാവ് മോദിയുമായി ആശയവിനിമയം നടത്തി

Posted on: September 9, 2020 10:05 pm | Last updated: September 9, 2020 at 10:05 pm

റിയാദ് | 2020 അവസാനത്തോടെ സഊദി തലസ്ഥാനമായ റിയാദില്‍ വെച്ച് നടക്കുന്ന ജി- 20 രാജ്യങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിച്ചു. സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം. കൊവിഡ് വെല്ലുവിളികള്‍ നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടെലി കോളിംഗ് സംഭാഷണത്തില്‍ ചര്‍ച്ചാ വിഷയമായി.

ജി- 20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സഊദി അറേബ്യക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രത്യേക അഭിനന്ദനം അറിയിച്ചു. ഈ വര്‍ഷത്തെ ഉച്ചകോടി ലോക രാജ്യങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.