Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ 90,000ത്തിനടുത്ത് കൊവിഡ് ബാധിതര്‍; 1115 പേര്‍ക്ക് ജീവഹാനി

Published

|

Last Updated

ന്യൂഡല്‍ഹി  | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 43,70,129 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1115 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73,890 ആയി.രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 43,70,129 കേസുകളില്‍ 8,97,394 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്.

കഴിഞ്ഞ ദിസം 28,561 പുതിയ കൊവിഡ് കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 89,852 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1000 ത്തിലധികം മരണം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന അമേരിക്കയിലും ബ്രസീലീലിലും 600ല്‍ ത്താഴെ മാത്രമാണത്.

Latest