സാവകാശം നല്‍കാനാവില്ലെന്ന് ഇ ഡി; ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായി

Posted on: September 9, 2020 9:45 am | Last updated: September 9, 2020 at 12:19 pm

കൊച്ചി | ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് ദിവസത്തെ സമയം അനുവദിക്കണമെന്ന ബിനീഷ് കോടിയേരിയുടെആവശ്യംഎന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ്(ഇഡി) തള്ളി. തുടര്‍ന്ന് ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി.

സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ്ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നുനോട്ടീസ്.

തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറകടറേറ്റിനോട് ബിനീഷ് കോടിയേരി സാവകാശം ചേദിച്ചത്. സാവകാശം നല്‍കാനാവില്ലെന്ന ഇഡി അറിയിക്കുകയായിരുന്നു. ഇന്ന് തന്നെ ഹാജരാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പറഞ്ഞസമയത്തിനു മുമ്പെ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്.