National
വെടിവെപ്പ് നടത്തിയിട്ടില്ല; ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ
ന്യൂഡല്‍ഹി | അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന വെടിയുതിര്‍ത്തുവെന്ന ചൈനയുടെ ആരോപണം ഇന്ത്യ നിഷേധിച്ചു. ഇന്ത്യന്‍ സേന നിയന്ത്രണ രേഖ അതിക്രമിച്ചു കടന്നിട്ടില്ല. ചൈനീസ് സൈനികര്‍ അതിര്‍ത്തി മുറിച്ചു കടക്കാന്‍ തുനിഞ്ഞപ്പോള്‍ തടയുക മാത്രമാണ് ചെയ്തത്. ചൈനയാണ് ആകാശത്തേക്ക് വെടിയുതിര്‍ത്ത് പ്രകോപനത്തിന് ശ്രമിച്ചതെന്നും കരസേന വക്താവ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കരസേനയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഉടന്‍ പുറത്തിറക്കും.
ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ്തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്നായിരുന്നു ചൈനയുടെ ആരോപണം. തങ്ങളുടെ സൈനികര്‍ പ്രത്യാക്രമണം നടത്തിയെന്നും ചൈന വ്യക്തമാക്കുകയുണ്ടായി.
---- facebook comment plugin here -----


