24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൊവിഡ്; കടുത്ത ആശങ്കയില്‍ രാജ്യം

Posted on: September 8, 2020 11:59 am | Last updated: September 8, 2020 at 3:18 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളില്‍ ദിനംപ്രതിയുണ്ടാകുന്ന വന്‍ വര്‍ധന കടുത്ത ആശങ്ക വിതക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,133 പേര്‍ മരിക്കുകയും ചെയ്തു.

ഇതുവരെ 42,80,613 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 72,830 പേര്‍ മരിച്ചു. 33,24,060 പേര്‍ രോഗമുക്തരായി. 8,83,127 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.