ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്ക് കൊവിഡ്

Posted on: September 8, 2020 10:19 am | Last updated: September 8, 2020 at 3:54 pm

പാരീസ് | ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുന്‍നിര താരം കിലിയന്‍ എംബാപ്പെക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാഷണ്‍സ് ലീഗ് ഇന്റര്‍നാഷണലില്‍  നാളെ നടക്കുന്ന
ക്രൊയേഷ്യക്കെതിരായ മത്സരം എംബാപ്പെക്ക് നഷ്ടമാകുമെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ് എഫ് എഫ്) അറിയിച്ചു. ഇന്നലെ രാവിലെ യുവേഫ നടത്തിയ ടെസ്റ്റിലാണ് എംബാപ്പെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. എംബാപ്പെയെ ടീം സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതായും താരം വീട്ടിലേക്കു മടങ്ങിയതായും എഫ് എഫ് എഫ് വെബ്‌സൈറ്റില്‍ പറഞ്ഞു.

പാരിസ് സെയിന്റ് ജെര്‍മെയ്ന്‍ ക്ലബ് (പി എസ് ജി) ടീമിലെ അംഗമാണ് എംബാപ്പെ. ക്ലബിലെ ബ്രസീല്‍ താരം നെയ്മര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.