സംസ്ഥാനത്തെ ബാറുകള്‍ തുറക്കാനുള്ള ശിപാര്‍ശയുമായി എക്‌സൈസ് വകുപ്പ്

Posted on: September 8, 2020 8:20 am | Last updated: September 8, 2020 at 8:20 am

തിരുവനന്തപുരം | സംസ്ഥാനത്തെ ബാറുകള്‍ തുറക്കാനുള്ള ശിപാര്‍ശയുമായി എക്‌സൈസ് വകുപ്പ്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ചില സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നത് മുന്‍നിര്‍ത്തിയാണ് ശിപാര്‍ശ.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതായി എക്‌സൈസ് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കാന്‍ അനുമതി നല്‍കാവുന്നതാണെന്നാണ് ശിപാര്‍ശ. ശിപാര്‍ശ എക്‌സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണ്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.