മര്‍ച്ചന്റ്‌സ് ചേംബര്‍ ഇന്റര്‍നാഷനല്‍ സെമിനാര്‍ സമാപിച്ചു

Posted on: September 7, 2020 8:27 pm | Last updated: September 7, 2020 at 8:27 pm

കോഴിക്കോട് | കൊവിഡ് സൃഷ്ടിച്ച ഭീതിദമായ പുതിയ ലോകത്തു ഒരുപാട് അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നും അവയെ ഫലപ്രദമായി ഉപയോഗിക്കുന്നയിടത്താണ് സംരംഭക വിജയം സാധ്യമാകുന്നതെന്നും കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി ഇ ഒ. ഡോ.സജി ഗോപിനാഥ് പറഞ്ഞു. മര്‍കസിന് കീഴിലെ സംരംഭക കൂട്ടായ്മയായ മര്‍ച്ചന്റ്സ് ചേംബര്‍ ഇന്റര്‍നാഷനല്‍ സംഘടിപ്പിച്ച ‘പുതിയ സാമ്പത്തിക ക്രമം: അതിജീവനവും വളര്‍ച്ചാ മാര്‍ഗങ്ങളും’ എന്ന ശീര്‍ഷകത്തിലുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊവിഡ് പോലെ ഒരു മഹാമാരി നൂറു വര്‍ഷം മുമ്പ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍, അതിനു ശേഷം വലിയ വാണിജ്യ പുരോഗതി ലോകത്ത് സംഭവിച്ചിട്ടുണ്ട്. വലിയ വെല്ലുവിളികള്‍ ഉണ്ടാകുമ്പോഴാണ്, അതിനെ അതിജീവിക്കാന്‍ മാനവവിഭവശേഷി ഏറ്റവും ക്രിയാത്മകമായി ആലോചിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ചെറുതും വലുതുമായ എല്ലാ സംരംഭങ്ങളെയും കൊവിഡ് ബാധിച്ചു. ഇനി ഏറ്റവും നന്നായി ജാഗ്രതയോടെ ആരാണോ മുന്നോട്ടു പോകുന്നത്, അവര്‍ക്ക് വ്യത്യസ്തമായ വിജയം നേടിയെടുക്കുക സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് ചേംബര്‍ ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി സി പി മൂസ ഹാജി ആമുഖം അവതരിപ്പിച്ചു. ഐ സി എഫ് എജുക്കേഷന്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ചാവക്കാട്, ഐ പി എഫ് ഡയറക്ടര്‍ ഷംനാദ് ശംസുദ്ധീന്‍, കെ കെ ശമീം ലക്ഷദീപ് പ്രസംഗിച്ചു.

ALSO READ  പുത്തുമല ദുരന്തം: ആദ്യ ഗൃഹപ്രവേശനം ഇന്ന്