എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി; വെന്റിലേറ്ററില്‍ തന്നെ

Posted on: September 7, 2020 7:04 pm | Last updated: September 8, 2020 at 12:17 pm

ചെന്നൈ | വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ്- 19നില്‍ നിന്ന് മുക്തി നേടി. അതേസമയം, 74കാരനായ എസ് പി ബി വെന്റിലേറ്ററില്‍ തന്നെയാണ്. ചെന്നൈയിലെ എം ജി എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

കൊവിഡ് മുക്തനായ വിവരം മകന്‍ എസ് പി ചരണ്‍ ആണ് അറിയിച്ചത്. ചരണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പങ്കുവെക്കുകയായിരുന്നു. അച്ഛന്റെ ശ്വാസകോശം മെച്ചപ്പെടുന്നതിന്റെ ശുഭസൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അഞ്ചിനാണ് എസ് പി ബിയെ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടത്തരം ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വൈകാതെ ഐ സി യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

ALSO READ  മലപ്പുറം ജില്ലാ കലക്ടർക്ക് കൊവിഡ് ഭേദമായി