Connect with us

National

അമേരിക്കയും റഷ്യയും ഉള്‍പ്പെട്ട ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ ഇനി ഇന്ത്യയും

Published

|

Last Updated

ഭുവനേശ്വര്‍ | അമേരിക്കക്കും റഷ്യക്കും ചൈനക്കുമൊപ്പം ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ ഇനി ഇന്ത്യയും. സെക്കന്റില്‍ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാന്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് സാധിക്കും. ഇന്ന് രാവിലെ 11.3ഓടെ ഡി ആര്‍ ഡി ഒ വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ അഗ്‌നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ച് പരീക്ഷിച്ചതോടെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. “ആത്മനിര്‍ഭര്‍ ഭാരത്” പൂര്‍ത്തീകരിക്കുന്നതില്‍ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡി ആര്‍ ഡി ഒക്ക് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ നേടിയെടുത്തത്. ഒഡീഷയിലെ ബലോസോറിലെ എ പി ജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വെച്ചാണ് ഇന്ത്യ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഡി ആര്‍ ഡി ഒ തലവന്‍ സതീഷ് റെഡ്ഢിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.

---- facebook comment plugin here -----

Latest