എം സി ഖമറുദ്ദിൻ യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്തേക്ക്

Posted on: September 7, 2020 5:41 pm | Last updated: September 7, 2020 at 9:53 pm

കാസർകോട് | ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പ്രതിയായ എം സി ഖമറുദ്ദിൻ എം എൽ എ യോട് യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിംലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുക്കുകയും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മർദ്ദമേറിയത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് പുതിയ യു ഡി എഫ് ചെയർമാൻ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നത്.

മുൻ എം എൽ എ പി ബി അബ്ദുൽറസാഖ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലാണ് ഖമറുദ്ദിൻ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച ഖമറുദ്ദീൻ യു ഡി എഫ് ജില്ലാ ചെയർമാനായി തുടരുകയായിരുന്നു.