ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,73,06,438 പേര്‍ക്ക്; മരണം 8,87,681

Posted on: September 7, 2020 1:23 pm | Last updated: September 7, 2020 at 8:18 pm

വാഷിംഗ്ടണ്‍ | ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 2,73,06,438 പേര്‍ക്ക്. ആകെ റിപ്പോര്‍ട്ട് ചെയ്ത മരണം 8,87,681 ആണ്. 1,93,81,889 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 64,60,421 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,93,253 പേര്‍ മരണത്തിന് കീഴടങ്ങി. 37,26,099 പേര്‍ രോഗത്തില്‍ നിന്ന് മോചിതരായി.

ബ്രസീലിനെ കടന്ന് രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയിലും സ്ഥിതി അതീവ രൂക്ഷമാണ്. രാജ്യത്ത് 42,08,645 പേരെയാണ് രോഗം പിടികൂടിയത്. 71,711 മരണങ്ങളും സംഭവിച്ചു. 32,50,429 പേരാണ് രോഗമുക്തരായത്. ബ്രസീലില്‍ 41,37,606 പേര്‍ രോഗബാധിതരായപ്പോള്‍ 1,26,686 പേര്‍ മരിച്ചു. 33,17,227 ആണ് രോഗമുക്തരുടെ കണക്ക്.