Connect with us

Covid19

അതിതീവ്ര വ്യാപനം; രാജ്യത്ത് 42 ലക്ഷം പിന്നിട്ട് കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. 24 മണിക്കൂറിനുള്ളില്‍ 91,723 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1008 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 42,02,562 പേരെയാണ് മഹാമാരി പിടികൂടിയത്. 71,692
പേര്‍ മരിച്ചു. 32,47,297 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

മഹാരാഷ്ട്രയില്‍ 9,07,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26,604 പേരുടെ ജീവന്‍ പൊലിഞ്ഞു. 6,44,400 പേര്‍ അസുഖത്തില്‍ നിന്ന് മോചിതരായി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ആന്ധ്രപ്രദേശില്‍ 4,98,125 പേരാണ് കൊവിഡ് പോസിറ്റീവായത്. 4,417 പേര്‍ മരിച്ചപ്പോള്‍ 3,94,019 പേര്‍ രോഗമുക്തി നേടി. തമിഴ്‌നാട്ടില്‍ 4,63,480 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 7,839 പേര്‍ മരിച്ചു. 4,04,186 പേര്‍ക്ക് രോഗം ഭേദമായി. കര്‍ണാടകയില്‍ 3,98,551 പേരാണ് രോഗബാധിതരായത്. 6,393 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. 2,92,873 പേര്‍ രോഗമുക്തരായി.

---- facebook comment plugin here -----

Latest