ഖത്വറിൽ ആർ എസ് സി മുൽതസം സംഗമങ്ങൾ സമാപിച്ചു

Posted on: September 6, 2020 9:30 pm | Last updated: September 6, 2020 at 9:32 pm

ദോഹ | രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) പ്രവർത്തകരുടെ പഠനവും പരിശീലനവും ലക്ഷ്യമാക്കി യൂനിറ്റ് ഘടകങ്ങളിൽ നടത്തി വരുന്ന ഉസ്തുവാനകളുടെ‘ ഒന്നാം ഘട്ട സമാപനത്തോടനുബന്ധിച്ചു ഖത്വറിലെ നാല് സോണുകളിൽ  പഠിതാക്കൾ ഒത്തുകൂടിയ മുൽതസം‘  ഓൺലൈൻ സമ്മേളനങ്ങൾ  ചരിത്രമായി. ദോഹഅസീസിയഎയർപോർട്ട്നോർത്ത് ഘടകങ്ങളിലാണ്  സംഗമങ്ങൾ നടന്നത്.

ഗൾഫിലെ 55 കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച നടന്ന വിർച്വൽ സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സന്ദേശമവതരിപ്പിച്ചു. ഗൾഫ് കൌൺസിൽ ജനറൽ കൺവീനർ സിറാജ് മാട്ടിൽട്രെയിനിംഗ് കൺവീനർ നിശാദ് അഹ്‌സനിരിസാല കൺവീനർ സകരിയ ഇർഫാനിഖത്വർ ഐ സി എഫ്  ദഅവ സെക്രട്ടറി  ജമാൽ അസ്ഹരി സംഗമങ്ങൾക്ക് നേതൃത്വം നൽകി.

നിറഞ്ഞ പങ്കാളിത്തം കൊണ്ടും മികച്ച ക്ലാസുകൾ കൊണ്ടും ശ്രദ്ധേയമായ സംഗമങ്ങൾ പ്രവർത്തകർക്ക് അവിസ്മരണീയ അനുഭവമായി.

ALSO READ  ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഖത്വര്‍; ബന്ധം സാധാരണ നിലയിലാക്കുന്നത് സംഘര്‍ഷത്തിന് ഉത്തരമല്ല